Business
കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് പരിഷ്കരിച്ച ലോഗോ അവതരിപ്പിച്ചു. മുംബൈയിൽ നടന്ന ചടങ്ങിൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡർ വിദ്യാബാലനും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് പുതിയ ലോഗോ അവതരിപ്പിച്ചത്.
നൂതനവും ആധുനികവുമായ ബാങ്കിംഗ് സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെയും ബിസിനസ് വളർച്ച ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ലോഗോ പരിഷ്കരിച്ചെതെന്ന് ബാങ്ക് വ്യക്തമാക്കി.
ആധികാരികത, അഭിവൃദ്ധി, കൂട്ടായ്മ എന്നിവ പ്രതിഫലിക്കുന്ന താരത്തിലാണ് ‘ഫോർച്യൂണ വേവ്’ എന്ന പേരിലുള്ള പുതിയ ലോഗോ രൂപകൽപന ചെയ്തിട്ടുള്ളത്. ഇടപാടുകാർക്കും നിക്ഷേപകർക്കും ജീവനക്കാർക്കും ഒരുപോലെ മൂല്യവത്തായ സ്ഥാപനമായി മാറിയ ഫെഡറൽ ബാങ്കിന്റെ കാഴ്ചപ്പാടിനോട് ചേർന്നു നിൽക്കുന്നതാണ് പുതിയ ലോഗോ.
Business
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിനു മുന്നോടിയായി പ്രമോ റൺ നടത്തി.
ഫെഡറൽ ബാങ്ക് റീജണൽ ഹെഡും വൈസ് പ്രസിഡന്റുമായ ജോസ്മോൻ പി. ഡേവിഡ്, ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ റെയ്സ് ഡയറക്ടർ ഒളിമ്പ്യൻ ആനന്ദ് മെനസിസ്, ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ, ഓറഞ്ച് റണ്ണേഴ്സ് ക്ലബ് പ്രസിഡന്റ് കൃഷ്ണപ്രസാദ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
ഓറഞ്ച് റണ്ണേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ നടന്ന പ്രമോ റണ്ണിൽ കേരളത്തിലെ പ്രമുഖ റണ്ണിംഗ് ക്ലബ്ബുകളായ ചേറായി റണ്ണേഴ്സ്, ഫോർട്ട് കൊച്ചി റണ്ണേഴ്സ്, മരട് റണ്ണേഴ്സ്, പനമ്പള്ളി നഗർ റണ്ണേഴ്സ്, ക്വീൻസ് വേ റണ്ണേഴ്സ്, റോയൽ റണ്ണേഴ്സ് ചോറ്റാനിക്കര, സോൾസ് ഓഫ് കൊച്ചിൻ, സ്റ്റേഡിയം റണ്ണേഴ്സ് തുടങ്ങിയവരും പങ്കാളികളായി.
‘മൂവ് വിത്ത് പർപ്പസ്’ എന്ന പ്രമേയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന മാരത്തൺ ഫെബ്രുവരി എട്ടിന് കൊച്ചിയിൽ നടക്കും.
Business
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. ഫെഡറൽ ബാങ്കാണ് ടൈറ്റിൽ സ്പോൺസർ. ആസ്റ്റർ മെഡ്സിറ്റിയാണു മെഡിക്കൽ പാർട്ണർ.
ഇഞ്ചിയോൺ കിയ ലീഡ് കാർ പാർട്ണറായും ടൈഗർ ബാം പെയ്ൻ റിലീഫ് പാർട്ണറായും, മാരിയറ്റ് കൊച്ചി ഹോസ്പിറ്റാലിറ്റി പാർട്ണറായും സഹകരിക്കും. നോ സീക്രട്ട്സ് ആണ് എനർജി പാർട്ണർ.
യൂണിവേഴ്സിറ്റി പാർട്ണറായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും പങ്കാളികളാണ്. ഫെബ്രുവരി എട്ടിന് കൊച്ചിയിലാണു മാരത്തൺ.
അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കേരളത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഏക മാരത്തണാണിത്. ദേശീയതാരങ്ങൾ ഉൾപ്പെടെ പങ്കെടുക്കും.
Business
കൊച്ചി: ഫെഡറൽ ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ഇളവുകളുമായി ഫെഡറൽ ബാങ്ക് വീക്കെൻഡ് വിത്ത് ഫെഡറൽ അവതരിപ്പിച്ചു.
ഡെലിവറി മുതൽ ഫാഷനും യാത്രയും വിനോദവും ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ പത്തു ശതമാനം വരെ ഇളവുകൾ ലഭ്യമാണ്.
Kerala
പത്തനംതിട്ട: വയോധികനെ വെർച്വർ അറസ്റ്റിലാക്കി 45 ലക്ഷം രൂപ തട്ടാനുള്ള ശ്രമം പൊളിച്ച് ഫെഡറൽ ബാങ്ക്. പത്തനംതിട്ട കിടങ്ങന്നൂർ ഫെഡറൽ ബാങ്ക് അധികൃതരാണ് തട്ടിപ്പ് പൊളിച്ചത്.
മകനെ കേസിൽ കുടുക്കാതിരിക്കാൻ പണം നൽകണമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ആവശ്യം. ഇതോടെ ബാങ്കില്‍ എത്തിയ വയോധികൻ മുഴുവന്‍ സ്ഥിര നിക്ഷേപവും പിന്‍വലിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് ഇടാൻ ശ്രമിച്ചു.
പണം ഇടാൻ വയോധികൻ നല്കിയ അക്കൗണ്ട് വിവരങ്ങളില്‍ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനാലാണ് സംഘത്തിന്റെ വന്‍ തട്ടിപ്പ് പൊളിഞ്ഞത്. പിന്നാലെ ബാങ്ക് ഇടപെട്ട് തട്ടിപ്പ് സംഘത്തിന്റെ വിവരങ്ങൾ സൈബർ സെല്ലിന് കൈമാറുകയായിരുന്നു.
University News
കൊച്ചി: ഫെഡറല്‍ ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയില്‍സ് ആന്‍ഡ് ക്ലയന്റ് അക്വസിഷന്‍ (സ്കെയില്‍ 1) തസ്തികയിലേക്കുള്ള അപേക്ഷകള്‍ ഈ മാസം 31വരെ സ്വീകരിക്കും.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണു പരീക്ഷാകേന്ദ്രങ്ങളുള്ളത്.
ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണു യോഗ്യത. രാജ്യത്തെവിടെയുമുള്ള ശാഖകളില്‍ നിയമനം ലഭിക്കാം. 12.84 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളം. 27 വയസാണു പ്രായപരിധി. എസ്സി/ എസ്ടി വിഭാഗത്തിനും ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷ്വറന്‍സ് മേഖലകളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും പ്രായത്തില്‍ ഇളവുണ്ട്. വിവരങ്ങള്‍ക്ക്: www.federalbank.co.in/careers.
ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണു നിയമനം.